യമനില്‍ സൗദി വ്യോമാക്രമണം; ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

സനായില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള നെഹം ജില്ലയിലെ വീട് തകര്‍ന്നാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്

സനാ: സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്ക്. സനായില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള നെഹം ജില്ലയിലെ വീട് തകര്‍ന്നാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്.

യമനില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെതിരെ അറബ് സഖ്യത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ സംഭവം.

കഴിഞ്ഞ ആഗസ്റ്റില്‍ യമനില്‍ സൗദി സഖ്യ സേന നടത്തിയ വ്യോമാക്രമണത്തില്‍ 29 കുട്ടികളുള്‍പ്പടെ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹൊദിദായിലെ തിരക്കേറിയ മത്സ്യ മാര്‍ക്കറ്റിലാണ് ആക്രമണം ഉണ്ടായത്.

Exit mobile version