സൗദി അറേബ്യയിലെ വിവിധയിടങ്ങളില്‍ ഇന്നു രാത്രി മുതല്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ഇന്നു രാത്രി മുതല്‍ വീണ്ടും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി . ശീതകാറ്റും ഇടിയോടുകൂടിയ കനത്ത മഴക്കും സാധ്യതയുണ്ടെന്നും, ഇടി മിന്നലിനു സാധ്യതയുളളതിനാല്‍ രാത്രികാലങ്ങളില്‍ മരുഭൂമിയില്‍ വിനോദത്തിനു പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മഴ മൂന്ന് ദിവസം നീണ്ടു നില്‍ക്കുമെന്നാണ് അറിയിപ്പ്.

പകല്‍സമയത്ത് ശീതകാറ്റിനൊപ്പം അന്തരീക്ഷത്തില്‍ പൊടിപടലം നിറയാനും സാധ്യതയുണ്ട്. വടക്കന്‍ അതിര്‍ത്തി നഗരമായ അറാര്‍ പ്രവിശ്യ, തബൂക്ക് പ്രവിശ്യ, പടിഞ്ഞാറന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ മഴ പെയ്യും. അല്‍ഖസീം, ബുറൈദ, ഉനൈസ, എന്നിവിടങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കനത്ത മഴക്കു സാധ്യതയുണ്ട്. വ്യവസായ നഗരമായ ജുബൈല്‍, ദമാം, തലസ്ഥാനമായ റിയാദ് എന്നിവിടങ്ങളിലും സാമാന്യം ശക്തമായ മഴ ലഭിക്കും.

Exit mobile version