ഷാര്‍ജയില്‍ കെട്ടിടങ്ങളുടെ സുരക്ഷയ്ക്കായി കടുത്ത നടപടികള്‍ വരുന്നു; നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ

സുരക്ഷാ ക്രമീരണങ്ങളുടെ നിലവാരമനുസരിച്ച് കെട്ടിടങ്ങളില്‍ ചുവപ്പ്, മഞ്ഞ്, പച്ച എന്നിങ്ങനെ സ്റ്റിക്കറുകള്‍ പതിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു

ഷാര്‍ജ: ഷാര്‍ജയില്‍ കെട്ടിടങ്ങളുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സിവില്‍ ഡിഫന്‍സ് വിഭാഗം കടുത്ത നടപടികള്‍ക്ക് ഒരുങ്ങുന്നു. അപകടം വരുത്തി വെക്കുന്നവരില്‍ ഏഷ്യന്‍ വംശജരാണ് കൂടുതല്‍. അതുകൊണ്ടു തന്നെ തീപിടുത്ത സാഹചര്യവും മറ്റും ഒഴിവാക്കുന്നതിനായി വിവിധ ഭാഷകളില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും.

സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ച്ചകള്‍ കാരണമാണ് അഗ്‌നിബാധ, ബാല്‍ക്കണിയില്‍ നിന്ന് കുട്ടികള്‍ വീണ് മരിക്കുന്ന സംഭവങ്ങളൊക്കെ ഉണ്ടാകുന്നതെന്നാണ് സിവില്‍ ഡിഫന്‍സ് വിഭാഗം വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ഇനി നിയമം ലംഘിക്കുന്നവരില്‍ നിന്ന് വന്‍ തുക പിഴ ഒടുക്കേണ്ടി വരുമെന്ന് ഷാര്‍ജ ഫയര്‍ ആന്‍ഡ് സേഫ്റ്റി പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ ജനറല്‍ സമി ഖമിസ് അല്‍ നഖ് ബി പറഞ്ഞു. സിവില്‍ഡിഫന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെട്ടിടത്തിന് മുനിസിപാലിറ്റിയില്‍ നിന്നും ലൈസന്‍സ് കിട്ടിയാലുടന്‍ സിവില്‍ ഡിഫന്‍സില്‍ നിന്നുമുള്ള അംഗീകാരം വാങ്ങിക്കണം. എന്നാല്‍ പലരും ഇത് പാലിക്കുന്നില്ലെന്ന് അധികൃതര്‍ കണ്ടെത്തി. സുരക്ഷാ ക്രമീരണങ്ങളുടെ നിലവാരമനുസരിച്ച് കെട്ടിടങ്ങളില്‍ ചുവപ്പ്, മഞ്ഞ്, പച്ച എന്നിങ്ങനെ സ്റ്റിക്കറുകള്‍ പതിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.

Exit mobile version