സൗദിയില്‍ മൂന്ന് ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് ലഭിക്കും

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അദഗീകരിച്ച ലെവി ഇളവിന്റെ ആനുകൂല്യം ആണ് സ്ഥാപനങ്ങള്‍ക്ക് ലഭിക്കുക

റിയാദ്: സൗദിയില്‍ മൂന്ന് ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവ് ലഭിക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അദഗീകരിച്ച ലെവി ഇളവിന്റെ ആനുകൂല്യം ആണ് സ്ഥാപനങ്ങള്‍ക്ക് ലഭിക്കുക. സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം പ്ലാറ്റിനം, പച്ച കാറ്റഗറികളിലുള്ള 3,16,000 സ്ഥാപനങ്ങള്‍ക്കും മഞ്ഞ, ചുവപ്പ് കാറ്റഗറികളില്‍ 48,000 സ്ഥാപനങ്ങള്‍ക്കും ഉടന്‍ ലെവി ഇളവ് ലഭിക്കും. ഇവയും സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയാല്‍ മൂന്നര ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ക്ക് ലെവി ഇളവിന്റെ ആനുകൂല്യം ലഭിക്കും. എന്ന് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version