കൊറോണയെ പേടിച്ച് സൗദി; 20 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ആദ്യമായി 2012 ലാണ് സൗദിയില്‍ കൊറോണ വൈറസ്ബാധ കണ്ടെത്തുന്നത്

ദമാം: കൊറോണ ഭീതിയില്‍ സൗദി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 20 പേര്‍ക്ക് കൊറോണ ബാധിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇവരില്‍ 65 ശതമാനം പേരും റിയാദ് പ്രവിശ്യയില്‍പ്പെട്ട വാദി അല്‍ ദവാസിര്‍ നിവാസികളാണ്. റിയാദില്‍ നാല് പേര്‍ക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്.

ബുറൈദ, ഖമീസ് മുശൈത്തു എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ കൊറോണ വൈറസ് ബാധിച്ചു. രോഗികളുമായുള്ള സമ്പര്‍ക്കം രോഗം പടരുന്നതിന് കാരണമാകും. ആദ്യമായി 2012 ലാണ് സൗദിയില്‍ കൊറോണ വൈറസ്ബാധ കണ്ടെത്തുന്നത്. നിരവധി പേര്‍ ഇതുമൂലം മരണപ്പെട്ടിട്ടുണ്ട്.

Exit mobile version