സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ചൈനയുമായി കരാറില്‍ ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭ തീരുമാനം

തലസ്ഥാനത്തെ അല്‍ യമാമ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്

സൗദി: സൗദിയും ചൈനയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി
ചൈനയില്‍ നിന്നുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള കരാറില്‍ ഒപ്പുവെക്കാന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചു. തലസ്ഥാനത്തെ അല്‍ യമാമ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. നേരത്തെ ഇന്ത്യയുമായും സൗദി സൈബര്‍ സഹകരണ കരാറില്‍ ഒപ്പു വെച്ചിരുന്നു.

Exit mobile version