ജമ്മുകശ്മീരിലേക്ക് പോയ മലയാളി വിനോദയാത്രാസംഘം അപകടത്തില്‍പ്പെട്ടു; യുവാവിന് മരിച്ചു, 14 പേര്‍ക്ക് പരിക്ക്

നാദാപുരം സ്വദേശി സഫ്വാന്‍ പി.പി (23) ആണ് മരിച്ചത്.

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളി സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. നാദാപുരം സ്വദേശി സഫ്വാന്‍ പി.പി (23) ആണ് മരിച്ചത്.

അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ 12 പേര്‍ മലയാളികളാണ്. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ മുന്‍ ബിഫാം വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടവരില്‍ ആറുപേര്‍.

Exit mobile version