സൗദിയില്‍ കടകങ്ങിലും വാണിജ്യസ്ഥാപനങ്ങളിലും ചട്ട ലംഘനം നടത്തിയാല്‍ കടുത്ത ശിക്ഷ

ചട്ടങ്ങള്‍ ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ പത്ത് ലക്ഷം റിയാല്‍ പിഴയോ, മൂന്ന് വര്‍ഷം തടവോ രണ്ടും കൂടിയോ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു

സൗദി: സൗദിയിലെ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഗുണനിലവാരമില്ലാത്ത 15 മില്ല്യണ്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയതായി വാണിജ്യ മന്ത്രാലയം അറിച്ചു. കഴിഞ്ഞ വര്‍ഷം നാല്‍പ്പതിനായിരത്തോളം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത 15 മില്ല്യണ്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങള്‍ വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, കൃതിമ ഉല്‍പ്പന്നങ്ങള്‍ എന്നിവക്ക് പുറമെ നിരവധി മറ്റു നിയമ ലംഘനങ്ങളും കണ്ടെത്തിയതായാണ് പരിശോധനയില്‍ കണ്ടെത്തിയത്.

ചട്ടങ്ങള്‍ ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ പത്ത് ലക്ഷം റിയാല്‍ പിഴയോ, മൂന്ന് വര്‍ഷം തടവോ രണ്ടും കൂടിയോ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1900 എന്ന നമ്പറിലോ, ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയോ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു.

Exit mobile version