ഏഷ്യന്‍കപ്പ് കിരീടനേട്ടം: തകര്‍ത്ത് ആഘോഷിച്ച് ഖത്തര്‍; ടിക്കറ്റുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സും!

ഖത്തര്‍ ടീമിന്റെ വിജയം തകര്‍ത്ത് ആഘോഷിക്കുകയാണ് പ്രവാസികളും സ്വദേശികളും.

ദോഹ: ഏഷ്യന്‍കപ്പ് കിരീടം ഉയര്‍ത്തിയ ഖത്തര്‍ ടീമിന്റെ വിജയം തകര്‍ത്ത് ആഘോഷിക്കുകയാണ് പ്രവാസികളും സ്വദേശികളും. ഒപ്പം രാജ്യത്തിന്റെ വിജയത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ആഘോഷം ഗംഭീരമാക്കാന്‍ നിരക്കിളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തര്‍ എയര്‍വേയ്‌സ്.

14 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് 25% നിരക്കിളവ് ലഭിക്കും. ഓഗസ്റ്റ് 31 വരെ യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും ഈ ഇളവ്. കൂടാതെ പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് ക്യുമൈല്‍സ്, ക്യുപോയിന്റുകള്‍ ഇരട്ടിയായും, ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഖത്തര്‍ ഡ്യൂട്ടി ഫ്രീയില്‍ 20% നിരക്കിളവും ലഭിക്കും.

Exit mobile version