സ്വദേശിവത്കരണം തിരിച്ചടിക്കുന്നു? സൗദിയുടെ സാമ്പത്തിക രംഗത്തിന് കനത്തപ്രഹരം; നേട്ടമുണ്ടാക്കാനായില്ല; തൊഴിലാളികളില്ലാതെ രാജ്യം പ്രതിസന്ധിയില്‍

നിതാഖത്ത് രാജ്യത്തിന് കനത്ത പ്രഹരമാകുന്നു.

റിയാദ്: സൗദി പുൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും പൂര്‍ണ്ണമായും സ്വദേശി വത്കരിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന നിതാഖത്ത് രാജ്യത്തിന് കനത്ത പ്രഹരമാകുന്നു. സ്വദേശി വത്കരണത്തിലൂടെ പ്രവാസികള്‍ കൂട്ടപ്പാലായനം നടത്തുന്നതോടെ സാമ്പത്തിക രംഗത്ത് തൊഴിലാളി ക്ഷാമവും സമ്പദിഘടനയില്‍ തിരിച്ചടിയുമാണ് വരുത്തിവെയ്ക്കുന്നത്. ഇക്കാര്യം വാഷിങ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

സൗദി പൗരന്മാര്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴിലവസരം ഉറപ്പാക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊണ്ടുവന്ന പദ്ധതി തിരിച്ചടിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 2017ന്റെ തുടക്കം മുതല്‍ 2018ന്റെ മൂന്നാം പാദം വരെ 11ലക്ഷം വിദേശി തൊഴിലാളികളാണ് സൗദി വിട്ടത്.

നിതാഖത്ത് തിരിച്ചടിച്ചതോടെ സൗദി കഴിഞ്ഞവര്‍ഷം വിദേശി തൊഴിലാളികള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ ഫീസ് എടുത്തുമാറ്റുന്നത് പരിഗണിക്കുകയും ചെയ്തിരുന്നു. വിദേശ തൊഴിലാളികള്‍ നാടുവിട്ടതോടെ താരതമ്യേന ശമ്പളം കുറഞ്ഞ നിര്‍മ്മാണ റീട്ടെയ്ല്‍ മേഖലയില്‍ ഒരുപാട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ സൗദിയിലെ യുവാക്കള്‍ ഈ മേഖലയില്‍ തല്‍പരരുമല്ല. അതുകൊണ്ടുതന്നെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 12.9% ആയി ഉയരുകയും ചെയ്തു.

വിദേശ നിക്ഷേപത്തിനുവേണ്ടി സൗദി കിരീടാവകാശി നടത്തുന്ന പരിശ്രമങ്ങള്‍ക്കും തൊഴിലാളികളുടെ പാലായനം തിരിച്ചടിയാവുന്നുണ്ട്.

Exit mobile version