വെട്ടുകിളികളാല്‍ നിറഞ്ഞ് സൗദിയിലെ ബുറൈദ

തണുപ്പുക്കാലത്ത് സൗദിയിലെ ബുറൈദുക്കാരുടെ ഇഷ്ടവിഭകമാണ് വെട്ടുകിളികള്‍

റിയാദ്; തണുപ്പുകാലത്ത് സൗദിയിലെ ബുറൈദുക്കാരുടെ ഇഷ്ടവിഭവമാണ് വെട്ടുകിളികള്‍ അതവാ ജറാദ്, മലനിരകളില്‍ നിന്ന് വലവീശിപ്പിടിക്കുന്ന ഇവയ്ക്ക് സൗദിയിലെ ബുറൈദയില്‍ നല്ല ഡിമേന്റ് ആണ്. ഇവയ്ക്ക് ഒരുപാട് ഔഷധമൂല്യം ഉണ്ട് എന്നാണ് ബുറൈദയിലെ അറബികളുടെ പക്ഷം. മരുന്നിന് പകരമായാണ് ഇവര്‍ ഇത് കഴിക്കുന്നത്. കൊളസ്‌ട്രോള്‍ , പ്രമേയം,ഷുകര്‍ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനും കുടാതെ രക്ത ശുദ്ധീകരണം രക്തവര്‍ധനവിനും ഇവ സഹായിക്കുന്നു, പച്ചയായും ചുട്ടും പുഴുങ്ങിയുമാണ് വെട്ടുകിളികളെ കഴിക്കുക. കേരളത്തില്‍ കാണപ്പെടുന്ന പുല്‍ച്ചാടികളുടെ രൂപത്തിലുള്ള ജീവികളാണ് ഇവ.

മലനിരകളില്‍ നിന്ന് വലവീശിപ്പിടിച്ച് ചെറിയ ചാക്കുകളിലാക്കിയാണ് ചന്തകളില്‍ എത്തിക്കുക. സൗദിയിലെ ബുറൈദിയില്‍ മാത്രമായാണ് വെട്ടുകിളികളുടെ ചന്ത കാണപ്പെടുന്നത്. രാവിലെ ഉണരുന്ന ചന്ത വൈകുന്നേരം വരെ നീണ്ട് നില്‍ക്കും.

Exit mobile version