വിഷന്‍ 2030: സൗദിയില്‍ അടുത്ത പത്ത് വര്‍ഷത്തേക്കുള്ള വ്യവസായ വികസന പദ്ധതികളുടെ പട്ടിക സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് പ്രഖ്യാപിക്കും

സൗദി വിഷന്‍ 2030 ന്റെ ഭാഗമായി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുക, സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കുക ചെറുകിട പദ്ധതികള്‍ക്കും വികസനത്തില്‍ അര്‍ഹമായ അവസരം അനുവദിക്കുക തുടങ്ങിയവയാണ് വ്യവസായ വികസനത്തിന്റെ പ്രധാന ലക്ഷ്യം

സൗദി: സൗദിയില്‍ വിഷന്‍ 2030 ന്റെ ഭാഗമായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന വ്യവസായ വികസന പദ്ധതികളുടെ പ്രഖ്യാപനം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് പ്രഖ്യാപിക്കും. 1.6 ട്രില്യന്‍ റിയാലിന്റെ പദ്ധതിയുടെ തുടക്കം എന്ന നിലക്ക് 100 ബില്യന്‍ റിയാലിന്റെ കരാറുകള്‍ ഇന്ന് ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൗദി വിഷന്‍ 2030 ന്റെ ഭാഗമായി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുക, സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കുക ചെറുകിട പദ്ധതികള്‍ക്കും വികസനത്തില്‍ അര്‍ഹമായ അവസരം അനുവദിക്കുക തുടങ്ങിയവയാണ് വ്യവസായ വികസനത്തിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം സ്വദേശ, വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനും ചില പദ്ധതിയിട്ടുണ്ട്.

അതിന് പുറമെ പുതിയ അഞ്ച് വിമാനത്താവളങ്ങള്‍, 2000 റെയില്‍വേ എന്നിവ വികസന പദ്ധതിയുടെ ഭാഗമായിരിക്കും. ഊര്‍ജ്ജം, മിനറല്‍, വ്യവസായം, ലോജിസ്റ്റിക്സ് എന്നീ മേഖലയിലാണ് 70 ബില്യന്‍ റിയാല്‍ പദ്ധതികളാണ് നടപ്പാക്കാന്‍ പോകുന്നത് എന്ന് ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിട്ടുണ്ട്.

ഗതാഗത രംഗത്ത് 50 ബില്യന്‍ റിയാല്‍ പദ്ധതിയാണ് നടപ്പാക്കാന്‍ പോകുന്നത് എന്ന് ഗതാഗത മന്ത്രി ഡോ നബീല്‍ അല്‍ ആമൂദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ പദ്ധതി പ്രഖ്യാപന പരിപാടിയില്‍ പെങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

Exit mobile version