ഡ്രൈവിങ്ങിനിടയില്‍ സെല്‍ഫിയെടുത്താല്‍ 800 ദിര്‍ഹം പിഴയും ബ്ലാക്ക് പോയിന്റും; കര്‍ശന നടപടിയുമായി യുഎഇ പോലീസ്

ഡ്രൈവിങ്ങിനിടയില്‍ സെല്‍ഫി സ്റ്റിക്ക് ഉപയോഗിക്കുക, ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക, മേക്ക് അപ്പ് ചെയ്യുക, കണ്ണാടിയില്‍ നോക്കി മുടിയൊതുക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ക്കെല്ലാം എണ്ണൂറ് ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും ലഭിക്കുമെന്ന് യുഎഇ പോലീസ് വ്യക്തമാക്കി

അബുദാബി: ഇനി മുതല്‍ യുഎഇയില്‍ ഡ്രൈവിങ്ങിനിടയില്‍ സെല്‍ഫിയെടുത്താല്‍ 800 ദിര്‍ഹം പിഴയും ബ്ലാക്ക് പോയിന്റും. കര്‍ശന നടപടിയുമായി യുഎഇ പോലീസ് രംഗത്ത്. യുഎഇയിലെ 74 ശതമാനം ഡ്രൈവര്‍മാരും ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണെന്ന പുതിയ പഠന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

ഡ്രൈവിങ്ങിനിടയില്‍ സെല്‍ഫി സ്റ്റിക്ക് ഉപയോഗിക്കുക, ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക, മേക്ക് അപ്പ് ചെയ്യുക, കണ്ണാടിയില്‍ നോക്കി മുടിയൊതുക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ക്കെല്ലാം എണ്ണൂറ് ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും ലഭിക്കുമെന്ന് യുഎഇ പോലീസ് വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍പ്രകാരം 12 ലക്ഷം ആളുകളാണ് വാഹനാപകടത്തില്‍ ദിവസേന മരണപ്പെടുന്നതെന്നും ഇതില്‍ 94 ശതമാനം അപകടങ്ങളും ഡ്രൈവര്‍മാരുടെ അശ്രദ്ധകൊണ്ടാണ് സംഭവിക്കുന്നതെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

Exit mobile version