വേള്‍ഡ് മലയാളി കൗണ്‍സില്‍ ‘വര്‍ണ്ണം 18’ ചിത്രരചന മത്സരം നടത്തി

മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് ‘വര്‍ണ്ണം 18’ എന്ന പേരില്‍ മാഹൂസ് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചിത്രരചന മത്സരം നടത്തി. ഇത് വര്‍ഷം തോറും നടത്തി വരുന്ന ചിത്രരചനാ മത്സരമാണ്.

കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എഫ് എം ഫൈസല്‍, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, ട്രഷറര്‍ ബിജു മലയില്‍, കണ്‍വീനര്‍ ശൈലജാ ദേവി, വനിത വിഭാഗം പ്രസിഡന്റ് റ്റിറ്റി വില്‍സണ്‍, ജഗത് കൃഷ്ണകുമാര്‍, ജൂലിയറ്റ് തോമസ്, ഷൈനി നിതൃന്‍, ബാലചന്ദ്രന്‍ കുന്നത്ത്, മൃദുല ബാലചന്ദ്രന്‍ ,ലീബ രാജേഷ്, ജോസ്മി ലാലു, വിജി രവി, ജസ്ലി കലാം എന്നിവര്‍ നേതൃത്വം നല്‍കി. റീന രാജീവ് ,ഷില്‍സ റിലീഷ്, ഷൈജു കന്‍പത്ത് , മണികുട്ടന്‍, രാജീവന്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. വിജയികള്‍ക്കുള്ള സമ്മാനവിതരണവും പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഉടന്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ വിതരണം ചെയ്യുമെന്നും സംഘാ ടര്‍ അറിയിച്ചു.

Exit mobile version