സൗദിയില്‍ മാലിന്യം നീക്കം ചെയ്യുന്നതില്‍ പ്രത്യേകം ഫീസ് എര്‍പ്പെടുത്തി

സിനിമാ തീയറ്റര്‍, ഭക്ഷണശാലകള്‍, കോഫി ഷോപ്പുകള്‍, ഗോഡൗണുകള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെല്ലാം മുനിസിപ്പല്‍ ബലദിയ്യ മന്ത്രാലയം നിശ്ചിത തുക ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്

റിയാദ്: സൗദിയില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് മുനിസിപ്പാലിറ്റികള്‍ ഫീസ് ഈടാക്കും. പാര്‍പ്പിടങ്ങള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍, പെട്രോള്‍ പമ്പുകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിനുതിനാണ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതാതു മുനിസിപ്പാലിറ്റികള്‍ക്കാണ് ഫീസ് നല്‍കേണ്ടത്. വരുന്ന മാസം മുതലാണ് ഫീസ് സംവിധാനം നിലവില്‍ വരുന്നത്.

അതെ സമയം സിനിമാ തീയറ്റര്‍, ഭക്ഷണശാലകള്‍, കോഫി ഷോപ്പുകള്‍, ഗോഡൗണുകള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെല്ലാം മുനിസിപ്പല്‍ ബലദിയ്യ മന്ത്രാലയം നിശ്ചിത തുക ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുമ്പോഴും ലൈസന്‍സ് പുതുക്കുമ്പോഴുമായിരിക്കും ഫീസ് നല്‍കേണ്ടി വരുക. രാജ്യത്തെ പട്ടണങ്ങളെയും ഗ്രാമങ്ങളേയും പ്രത്യേകം വേര്‍തിരിച്ചാണ് ഫീസ് നിശ്ചയച്ചിരിക്കുന്നത്

Exit mobile version