സാങ്കേതിക തകരാര്‍; മാഞ്ചസ്റ്ററില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇവൈ 22 വിമാനം അടിയന്തരമായി നിലത്തിറക്കി

തിങ്കളാഴ്ച്ചയാണ് അടിയന്തര ലാന്റിങിന് ആസ്പതമായ സംഭവം ഉണ്ടായത്. ബ്രിട്ടീഷ് മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തില്‍ നിന്ന് യാത്രയ്ക്കിടെ വലിയ പൊട്ടിത്തെറിയും തീയും കണ്ടതായി ചില യാത്രക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചു

അബുദാബി: മാഞ്ചസ്റ്ററില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇവൈ 22 വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിലത്തിറക്കി. വിമാനം പറന്നുയര്‍ന്ന് അര മണിക്കൂറിന് ശേഷമാണ് അടിയന്തരമായി നിലത്തിറക്കിയത് എന്ന് അധികൃതര്‍ വ്യക്തമാക്കി. തിങ്കളാഴ്ച്ചയാണ് അടിയന്തര ലാന്റിങിന് ആസ്പതമായ സംഭവം ഉണ്ടായത്.

ബ്രിട്ടീഷ് മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തില്‍ നിന്ന് യാത്രയ്ക്കിടെ വലിയ പൊട്ടിത്തെറിയും തീയും കണ്ടതായി ചില യാത്രക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചു. വിമാനത്താവളത്തില്‍ അഗ്‌നിശമന സേനയെ സജ്ജമാക്കിയിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ക്യാബിനിലെ മര്‍ദ്ദ നിയന്ത്രണ സംവിധാനത്തിലെ തകരാറാണ് പ്രശ്‌നകാരണമായതെന്നാണ് പ്രധമിക വിശദീകരണം.

Exit mobile version