ദുബായ് മുനിസിപ്പാലിറ്റി ജീവനക്കാരെന്ന് തെറ്റദ്ധരിപ്പിച്ചാണ് പാര്‍ക്കില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചു

ദുബായ് മുനിസിപ്പാലിറ്റിയുടെ തന്റെ പഴയ ഐഡി കാര്‍ഡാണ് താന്‍ ഇരയെ കാണിച്ചതെന്ന് പ്രതി പറഞ്ഞു.യുവതിയുടെ ശരീരത്ത് നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകളുടെ ഫോറന്‍സിക് ലബോറട്ടറി പരിശോധനയും പ്രതി ഇയാള്‍ തന്നെയാണെന്ന് ശരിവെക്കുന്നുണ്ട്

ദുബായ്: ദുബായ് അല്‍ മംസര്‍ പാര്‍ക്കില്‍ വെച്ച് 21 കാരി പീഡനത്തിന് ഇരയായി. ദുബായ് മുനിസിപ്പാലിറ്റി ജീവനക്കാരെന്ന് തെറ്റദരിപ്പിച്ചാണ് ബലാത്സംഗം ചെയ്യതത്. പ്രതിയെ ദുബായ് പോലീസ് അറസ്റ്റ് ചെയ്യതു. ദുബായ് മുനിസിപ്പാലിറ്റിയുടെ തന്റെ പഴയ ഐഡി കാര്‍ഡാണ് താന്‍ ഇരയെ കാണിച്ചതെന്ന് പ്രതി പറഞ്ഞു.യുവതിയുടെ ശരീരത്ത് നിന്ന് ലഭിച്ച ഡിഎന്‍എ സാമ്പിളുകളുടെ ഫോറന്‍സിക് ലബോറട്ടറി പരിശോധനയും പ്രതി ഇയാള്‍ തന്നെയാണെന്ന് ശരിവെക്കുന്നുണ്ട്.

യുവതിയും തന്റെ സുഹൃത്തും പാര്‍ക്കില്‍ ഇരിക്കുന്ന സമയം അവിടെയെത്തിയ പ്രതി ഇവരുടെ ഐഡി കാര്‍ഡ് ആവശ്യപ്പെടുകയും പിഴയായി 500 ദിര്‍ഹം നല്‍കണമെന്നും പറഞ്ഞു. തുടര്‍ന്ന് യുവതിയുടെ സുഹൃത്ത് യുവതിയെ അവിടെ നിര്‍ത്തി, പണവും ഐഡി കാര്‍ഡും എടുക്കാനായി പാര്‍ക്കിംഗ് ഏരിയയിലേക്ക് പോയി. ആ തക്കം പ്രതി യുവതിനെ ഒറ്റപ്പെട്ട സ്ഥലത്തേക്കു വലിച്ചിഴച്ചു. തുടര്‍ന്ന് പീഡിപ്പിച്ചു. എതിര്‍ക്കാന്‍ നോക്കിയ യുവതിയുടെ വായ മൂടി കെട്ടി. തന്റെ മൊബൈല്‍ ഫോണ്‍ പ്രതി കവര്‍ന്നു. ഒടുവില്‍ യുവതിയെ വിട്ടയച്ച പ്രതി ഒടിമറഞ്ഞു. രക്ഷപ്പെട്ട യുവതി സുഹൃത്തിനെ വിവരമറിയ്ക്കുകയും തുടര്‍ന്ന് പോലീസിനെ അറിയ്ക്കുകയും ചെയ്യ്തു. തുടര്‍ന്ന് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തില്‍ അനധികൃത താമസക്കാരനായ പ്രതിയെ ഷാര്‍ജയില്‍ നിന്നും പിടികൂടുകയായിരുന്നു.

Exit mobile version