ഇന്ത്യൻ വിദ്യാർത്ഥിക്ക് നൈറ്റ് ക്ലബിൽ പ്രവേശനം നൽകിയില്ല; പിന്നീട് കണ്ടെത്തിയത് തണുത്ത് മരവിച്ച മരിച്ചനിലയിൽ; വെളിപ്പെടുത്തൽ

വാഷിങ്ടൺ: അമേരിക്കയിൽ ഇന്ത്യക്കാരനായ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. 18-കാരനായ ഇന്ത്യൻ വിദ്യാർഥി അകുൽ ധവാൻ മരിച്ച സംഭവത്തിലാണ് പോലീസിന്റെ പ്രതികരണമടക്കം പുറത്തുവന്നിരിക്കുന്നത്. അകുൽ കടുത്ത തണുപ്പിനെ തുടർന്ന് തണുത്ത് മരവിച്ചാണ് മരിച്ചതെന്നാണ് പുതിയ വെളിപ്പെടുത്തൽ.

പഠിക്കുന്ന യൂണിവേഴ്‌സിറ്റിക്ക് അരികിലെ നിശാക്ലബ്ബ് സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിക്ക് സമയം വൈകിയെന്ന് പറഞ്ഞ് അകത്തേക്ക് പ്രവേശനം നൽകിയിരുന്നില്ല. തുടർന്ന് പുറത്തെ തണുത്ത കാലാവസ്ഥ മൂലം തണുത്ത് മരവിച്ചാണ് വിദ്യാർഥി മരിച്ചതെന്നാണ് കണ്ടെത്തൽ.

അകുൽ ധവാൻ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിസിലെ കമ്പ്യൂട്ടർ എഞ്ചിനിയറിങ് വിദ്യാർഥിയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം നിശാക്ലബിലേക്ക് പോയ അകുലിനെ പിറ്റേന്ന് യുണിവേഴ്‌സിറ്റിക്കടുത്തുള്ള കെട്ടിടത്തിനു പിന്നിൽ തണുത്ത് മരവിച്ച് മരിച്ചനിലയിലാണ് കണ്ടെത്തിയത്. ജനുവരി 20-ന് ആയിരുന്നു സംഭവം.

also read- ആദ്യരാത്രിയില്‍ തന്നെ ആണ്‍കുട്ടിയുണ്ടാകാന്‍ ലൈംഗികബന്ധം ഏത് രീതിയിലെന്ന് കുറിപ്പ്: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ യുവതി കോടതിയില്‍

നിശാക്ലബ്ബിൽ എത്തിയ അകുൽ ധവാന് പ്രവേസനം നൽകാത്തതിനെ തുടർന്ന് വാഹനത്തിൽ കയറി പോകുന്നതാണ് സുഹൃത്തുക്കൾ കണ്ടത്. പിന്നീട് അകുലിനെ കുറിച്ച് വിവരമുണ്ടായിരുന്നില്ല. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ തിരച്ചിലിനിടെയാണ് സമീപത്തെ കെട്ടിടത്തിന് അരികിൽ കിടക്കുന്ന നിലയിൽ ധവാന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവദിവസം പ്രദേശത്ത് -30 ഡിഗ്രിയായിരുന്നു കാലാവസ്ഥ. കടുത്ത തണുപ്പിനെ പ്രതിരോധിക്കാനാകാതെ അകുൽ ധവാൻ മരണപ്പെട്ടെന്നാണ് വിവരം. സംഭവസമയത്ത് യുവാവ് മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നു എന്നാണ് പോലീസ് നിഗമനം.

Exit mobile version