എനിക്ക് ഇന്ത്യയില്‍ നില്‍ക്കണ്ട അമേരിക്കയില്‍ പോയാല്‍ മതി! കഴിഞ്ഞ വര്‍ഷം മാത്രം അമേരിക്കന്‍ പൗരത്വം സ്വീകരിച്ചത് അരലക്ഷം ഇന്ത്യക്കാര്‍

50802 പോരാണ് കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പൗരത്വം നേടിയത്.

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് കുടിയേറിയത് അരലക്ഷത്തില്‍ അധികം ആളുകള്‍ എന്ന് കണക്ക്. 50802 പോരാണ് കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പൗരത്വം നേടിയത്.

2016 ല്‍ ഇത് 46188 പേരായിരുന്നു. 2016നെക്കാള്‍ 4000 പേര്‍ കൂടുതലാണ് 2017ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് അമേരിക്കന്‍ പൗരത്വം സ്വീകരിച്ചത്. ഒരോ വര്‍ഷവും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് കുടിയേറുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അമേരിക്കയിലേക്ക് കുടിയേറുന്നവരില്‍ മെക്‌സിക്കോയാണ് ഒന്നാം സ്ഥാനത്തുള്ളത്. 1,18,559 പേരാണ് അമേരിക്കന്‍ പൗരത്വം നേടിയത്. ഇന്ത്യക്ക് രണ്ടാം സ്ഥാനമാണുള്ളത്.
ചൈന (37654) മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. അമേരിക്കന്‍ പൗരത്വം നേടിയവരില്‍ 396,234 പേര്‍ സ്ത്രീകളാണ്.

Exit mobile version