ജാതിയും മതവും നിറവും നോക്കാതെ അപകടസ്ഥലത്ത് ഓടിയെത്തിയ കൊണ്ടോട്ടിക്കാര്‍ മാസ്സാണ്; ക്വാറന്റീനില്‍ പോകുന്ന രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യകിറ്റ് അടക്കമുള്ള സഹായങ്ങളുമായി എംഎല്‍എ

കോഴിക്കോട്; കോവിഡ് മഹാമാരിയേയും കനത്ത മഴയെയും മറന്ന് വിമാനപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയവരാണ് കൊണ്ടോട്ടിയിലെ നാട്ടുകാര്‍. ആ സമയത്ത് കോവിഡ് വരുമെന്നോ, ക്വാറന്‌റീനില്‍ പോകേണ്ടി വരുമെന്നോ ഒന്നും അവര്‍ ഓര്‍ത്തില്ല. പകരം ജീവനുകളും കൈയ്യില്‍ പിടിച്ച് കിട്ടിയ വാഹനത്തില്‍ ആശുപത്രിയിലേക്ക് ഓടുകയായിരുന്നു.

കൊണ്ടോട്ടിയിലെ നല്ലവരായ നാട്ടുകാരെ ഇന്ന് കേരളക്കര ഒന്നടങ്കം വാനോളം പുകഴ്ത്തുകയാണ്. രക്ഷാപ്രവര്‍ത്തനം നടത്തി പതിനാല് ദിവസത്തെ ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ട നാട്ടുകാര്‍ക്ക് സാഹായവുമായി എത്തിയിരിക്കുകയാണ് ടി.വി ഇബ്രാഹീം എം.എല്‍.എ.

എല്ലാവര്‍ക്കും ഭക്ഷ്യകിറ്റ് അടക്കമുള്ള സഹായങ്ങള്‍ നല്‍കാനാണ് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള കണ്ട്രോണ്‍ റൂം സൗകര്യം ഒരുക്കിയത്. രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മുഴുവന്‍ ആളുകളെയും ആദരിക്കുമെന്നും ടി.വി ഇബ്രാഹീം എം.എല്‍.എ അറിയിച്ചു.

കണ്ടയിന്‍മെന്റ് സോണ്‍ ആയിട്ടു പോലും കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും കൈമെയ് മറന്ന് ജാതിയും മതവും നിറവും നോക്കാതെ അപകടസ്ഥലത്ത് പാഞ്ഞെത്തുകയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയും ചെയ്ത നാട്ടുകാരെയും സന്നദ്ധ പ്രവര്‍ത്തകരെയും പൊലീസ്, അഗ്‌നിശമന സേന അംഗങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും, മാധ്യമ സുഹൃത്തുക്കളെയും കൃതജ്ഞതയോടെ ഓര്‍ക്കുന്നുവെന്ന് ടി.വി ഇബ്രാഹീം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ടി.വി ഇബ്രാഹീം എം.എല്‍.എയുടെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയരേ, ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ല. ദുരന്തമുഖത്തെ ഹൃദയഭേദകമായ കാഴ്ചകള്‍ മനസില്‍ നിന്നും എത്ര ശ്രമിച്ചിട്ടും മാഞ്ഞു പോകുന്നില്ല.ഒരു നാടു തന്നെ കത്തിച്ചാമ്പലാക്കാന്‍ ഹേതുവാകുമായിരുന്ന വിമാനാപകടംനാട്ടുകാരുടെ അവസരോചിതമായ ഇടപെടലുകള്‍ കൊണ്ടാണ് ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും ദുരിതവും തുലോം കുറയ്ക്കാനായത് എന്ന് പറയാതെ വയ്യ. കണ്ടയിന്‍മെന്റ് സോണ്‍ ആയിട്ടു പോലും കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും കൈമെയ് മറന്ന് ജാതിയും മതവും നിറവും നോക്കാതെ അപകടസ്ഥലത്ത് പാഞ്ഞെത്തുകയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയും ചെയ്ത നാട്ടുകാരെയും സന്നദ്ധ പ്രവര്‍ത്തകരെയും പോലീസ്, അഗ്‌നിശമന സേന അംഗങ്ങളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും, മാധ്യമ സുഹൃത്തുക്കളെയും ഈ അവസരത്തില്‍ കൃതജ്ഞതയോടെ ഓര്‍ക്കുകയാണ്.ദുരന്തത്തില്‍ മരണമടഞ്ഞവരുടെ നിത്യശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം പ്രതികൂല സാഹ പര്യങ്ങളെ അതിജീവിച്ച് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ വിവിധ മേഖലകളിലുള്ള ഓരോരുത്തരോടുമുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുകയും ചെയ്യുന്നു.

Exit mobile version