കങ്കണാ ജി, കോടിക്കണക്കിന് സ്വത്ത് ഇല്ലേ, ഓക്‌സിജന്‍ വാങ്ങി വിതരണം ചെയ്ത് ജനങ്ങളെ രക്ഷിക്കൂ; കങ്കണയോട് രാഖി സാവന്ത്

Rakhi Sawant | Bignewslive

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനോട് കൊവിഡില്‍ വലയുന്ന രാജ്യത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നടി രാഖി സാവന്ത് രംഗത്ത്. കൊവിഡിനെയും ഓക്സിജന്‍ ക്ഷാമത്തെയും കുറിച്ച് കങ്കണ നേരത്തെ ചെയ്ത ഒരു ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു രാഖി സാവന്ത്.

രാജ്യം ഇപ്പോള്‍ നല്ല നിലയിലല്ലെന്നും ഓക്സിജന്‍ ക്ഷാമം നേരിടുണ്ടെന്നുമാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചത്. ഈ ട്വീറ്റിനെ കുറിച്ച് ചോദിച്ചപ്പോഴാണ് കങ്കണ രാജ്യത്തെ സഹായിക്കാനായി മുന്നോട്ടുവരണമെന്ന് രാഖി സാവന്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. .

ഓക്സിജന്‍ ലഭിക്കുന്നില്ലെന്നാണോ പറയുന്നത്, അങ്ങനെ ആണെങ്കില്‍ കങ്കണാ ജി, നിങ്ങള്‍ രാജ്യത്തിന് വേണ്ടി സേവനം ചെയ്യൂ. നിങ്ങളുടെ അടുത്ത് കോടി കണക്കിന് രൂപയില്ലേ. ഓക്സിജന്‍ വാങ്ങി ആവശ്യമുള്ളവര്‍ക്ക് വിതരണം ചെയ്യൂ. ഞങ്ങളെല്ലാവരും അതാണ് ചെയ്യുന്നത്, രാഖി സാവന്ത് പറയുന്നു.

ഇതോടൊപ്പം, എല്ലാവരും ഡബിള്‍ ലെയര്‍ മാസ്‌ക് ധരിക്കണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പാലിക്കണമെന്നും രാഖി സാവന്ത് പറഞ്ഞു. എങ്കില്‍ മാത്രമേ ഈ വൈറസിനെ നമുക്ക് തോല്‍പ്പിക്കാനാകൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version