തണുപ്പിനൊപ്പം മൂടല്‍മഞ്ഞും; യുഎയിയില്‍ ഹൈവേകളില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പോലിസ്

വരും ദിവസങ്ങളിലും യുഎയിയില്‍ മൂടല്‍മഞ്ഞ് തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്

അബുദാബി: തണുപ്പിനൊപ്പം മൂടല്‍മഞ്ഞും ശക്തമായതോടെ യുഎയിലെ ഹൈവേകളില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കി. വാഹനം ഓടിക്കുന്നവര്‍ വേഗത കുറച്ചും അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിച്ചും വാഹനം ഓടിക്കണമെന്ന് അബുദാബി, ദുബായ് പോലീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മൂടല്‍മഞ്ഞ് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഡ്രൈവര്‍മാര്‍ക്ക് ഇത്തിത്തിലൊരു ജാഗ്രതാ മുന്നറിയിപ്പ് പോലീസ് നല്‍കിയിരിക്കുന്നത്.

യുഎയിയില്‍ മുന്‍ വര്‍ഷങ്ങളില്‍ നിരവധി വാഹനാപകടങ്ങളാണ് ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൂടല്‍മഞ്ഞ് കാരണം വാഹനം ഓടിക്കുന്നവര്‍ക്ക് ദൃശ്യപരിധി കുറയുന്ന സാഹചര്യത്തില്‍ അപകട സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ ഇലക്ട്രോണിക് ബോര്‍ഡുകളിലെ അറിയിപ്പുകള്‍ ശ്രദ്ധിച്ച് വേഗം കുറച്ചു പോകണമെന്ന് പോലിസ് അറിയിച്ചു. വരും ദിവസങ്ങളിലും യുഎയിയില്‍ മൂടല്‍മഞ്ഞ് തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Exit mobile version