യുഎഇ രാജകുമാരിക്ക് വിവാഹം, വരന്‍ ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ മന അല്‍ മക്തും

ദുബായ്: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് എല്‍ മക്തൂമിന്റെ മകള്‍ വിവാഹിതയാവുന്നു. യുഎഇ രാജകുമാരി ഷെയ്ഖ മഹ്‌റ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂവിന്റെ വരന്‍ ഷെയ്ഖ് മന ബിന്‍ മുഹമ്മദ് ബിന്‍ മന അല്‍ മക്തുമാണ്.

ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. എന്നാല്‍ വിവാഹ തിയ്യതി പുറത്തുവിട്ടിട്ടില്ല. വിവാഹനിശ്ചയത്തോടനുബന്ധിച്ച് വരന്റെ പിതാവ് എഴുതിയ കവിത ഷെയ്ഖ മഹറയും ഷെയ്ഖ് മനയും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മന അല്‍ മക്തൂമിന്റെ പുത്രനാണ് ഷെയ്ഖ് മന.

മാതാവ് ശൈഖ മദിയ ബിന്‍ത് അഹമ്മദ് ബിന്‍ ജുമാ അല്‍ മക്തൂം. ഷെയ്ഖ് മന ബിന്‍ യു എ ഇയില്‍ റിയല്‍ എസ്റ്റേറ്റിലും സാങ്കേതിക വിദ്യയിലുമുള്‍പ്പെടെ ഒട്ടേറെ സംരംഭങ്ങളില്‍ പങ്കാളിയാണ്. യു എ ഇ ആംഡ് ഫോഴ്‌സ് നാഷണല്‍ സര്‍വീസില്‍ ഒരു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

also read: നിങ്ങള്‍ ജനങ്ങളുടെ ശബദ്മായി മാറുമെന്നായിരുന്നു പ്രതീക്ഷിച്ചത്, എന്നാല്‍ തിരഞ്ഞെടുത്ത രാഷ്ട്രീയ പാര്‍ട്ടി നിങ്ങളുടെ തനിനിറം വ്യക്തമാക്കുന്നു, ബിജെപിയില്‍ പ്രവേശിച്ച നടന്‍ കിച്ച സുദീപിനെ വിമര്‍ശിച്ച് പ്രകാശ് രാജ്

എമിറേറ്റ്‌സിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സെക്യൂരിറ്റി ആന്‍ഡ് റിസ്‌ക് മാനേജ്‌മെന്റില്‍ ബിരുദം നേടി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തത്പരനായ ഷെയ്ഖ് മനയ്ക്ക് കുതിരസവാരിയടക്കമുള്ള കായിക രംഗത്തോട് താത്പര്യമുണ്ട്.

Exit mobile version