ഹൃദയാഘാതം, യുഎഇയില്‍ മലയാളി ഫോട്ടോ ജേണലിസ്റ്റ് അന്തരിച്ചു

അബുദാബി: യുഎഇയിൽ ദീർഘകാലമായി ഫോട്ടോ ജേണലിസ്റ്റായി പ്രവർത്തിച്ചിരുന്ന മലയാളി മരിച്ചു. തൃശൂർ എറിയാട് സ്വദേശി മണ്ടായപ്പുറത്ത് എംകെ അബ്ദുൽറഹ്മാൻ ആണ് ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ മരിച്ചത്. 70 വയസ്സായിരുന്നു. ​ഗൾഫ് ന്യൂസിൽ ചീഫ് ഫോട്ടോ​ഗ്രാഫറായി ജോലി ചെയ്ത് വിരമിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. സന്ദർശന വിസയിൽ രണ്ട് മാസം മുൻപാണ് തിരികെയെത്തിയത്. അടുത്ത ആഴ്ച വീണ്ടും മടങ്ങാൻ ഇരിക്കെയാണ് മരണം.

Exit mobile version