കണ്ണൂര്‍: മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് പാവപ്പെട്ടവര്‍ക്ക് വീടുവെച്ച് നല്‍കി മാതൃകയായി പ്രവാസി വ്യവസായി. യുഎഇയിലെ പ്രമുഖ വ്യവസായിയും ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മേധാവി അംജദ് സിത്താരയും ഭാര്യ മര്‍ജാനയുമാണ് മകളുടെ പിറന്നാള്‍ മാതൃകാപരമായി ആഘോഷിച്ചത്.
അംജദിന്റെയും മര്‍ജാനയുടെയും മകള്‍ അയിറ മാലികയുടെ ഒന്നാം പിറന്നാള്‍ ആയിരുന്നു. നിര്‍ധന കുടുംബത്തിന് വീട് സമ്മാനിച്ചാണ് കുടുംബം പിറന്നാള്‍ ആഘോഷിച്ചത്.
Read Also: 68-ാമത് നെഹ്‌റു ട്രോഫി കാട്ടില്‍ തെക്കേതിന്
25 ലക്ഷം രൂപ ചെലവഴിച്ച് പണിത വീടാണ് കണ്ണൂര്‍ മയ്യിലിലെ നിര്‍ധന കുടുംബത്തിന് നല്‍കിയത്. മയ്യിലിലെ സിതാര മാന്‍ഷനില്‍ നടന്ന ചടങ്ങില്‍ അജദ് വീടിന്റെ താക്കോല്‍ കുടുംബത്തിന് കൈമാറി.