ദീർഘകാല പ്രണയിനിയെ ജീവിതയാത്രയിൽ കൂട്ടി; അടുത്ത ദിവസം ഭാഗ്യദേവതയുടെ കടാക്ഷം, പ്രവാസി യുവാവിനെ തേടിയെത്തിയത് 22 കോടി!

ദുബായ്: വിവാഹം കഴിഞ്ഞ് അടുത്ത ദിവസം പ്രവാസിയായ ബ്രിട്ടീഷ് യുവാവിന് ഭാഗ്യദേവതയുടെ കടാക്ഷം. ദുബായിയിൽ മഹ്‌സൂസ് നറുക്കെടുപ്പിൽ 22 കോടിയോളം രൂപ(ഒരു കോടി ദിർഹം)യാണ് യുവാവിന് കൈവന്ന് ചേർന്നത്. കഴിഞ്ഞ ശനിയാഴ്ച നടന്ന 84-ാമത് നറുക്കെടുപ്പിലാണു നാലു വർഷത്തോളമായി ദുബായിയിലെ ജിംനേഷ്യത്തിൽ മാനേജരായി ജോലി ചെയ്യുന്ന ലണ്ടൻ സ്വദേശി റീസി(26)നു സമ്മാനം ലഭിച്ചത്.

മണിയുടെ ഭാര്യ എന്നതില്‍ പരം എന്ത് വിധിയാണ് ഒരു സ്ത്രീ ജന്മത്തില്‍ അനുഭവിക്കേണ്ടത്! ‘വിധവകളായ’ സൗഭാഗ്യത്തിലാണ് ‘രമ-ഉമ’കള്‍ക്ക് നിയമസഭയില്‍ എഴുന്നേറ്റ് നില്‍ക്കാനായത്; അഡ്വ. സംഗീത ലക്ഷ്മണ

സ്വന്തം നാട്ടുകാരിയായ തന്റെ ദീർഘകാല പ്രണയിനിയെയാണ് റീസ് കഴിഞ്ഞ ദിവസം ജീവിത യാത്രയിൽ കൂടെക്കൂട്ടിയത്. സമ്മാനം ലഭിച്ചതായി മഹ്‌സൂസിൽ നിന്നു സ്ഥിരീകരണ ഇമെയിൽ ലഭിച്ചതിനു ശേഷം താൻ ഒരു മിനിറ്റിലധികം സ്തംഭിച്ചു ഇരുന്നുപോയെന്ന് യുവാവ് പറയുന്നു. ശേഷം, തന്റെ പ്രിയതമയുടെ അടുത്തേക്ക് ഓടി, എന്റെ ഫോൺ അവൾക്ക് കൊടുത്തു. അവളതിൽ സമ്മാന വിവരം കണ്ടു പൊട്ടിക്കരഞ്ഞു.

അന്നു രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഞങ്ങൾ മാതാപിതാക്കളെ വിളിച്ചു. അതൊരു സ്വപ്നം പോലെയായിരുന്നുവെന്നും യുവാവ് പറയുന്നു. ഞങ്ങൾ മികച്ചൊരു ജീവിതത്തിനായി തയാറെടുക്കുകയാണ്. സമ്മാനത്തുക എങ്ങനെ ചെലവഴിക്കണമെന്നും ഭാവി ഏതുരീതിയിൽ കെട്ടിപ്പടുക്കണമെന്നും ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായത്തോടെ തീരുമാനിക്കും. ദുബായ് ഏറ്റവും ഇഷ്ടപ്പെട്ട മനോഹരമായ സ്ഥലമാണെന്നും ഇവിടെ തന്നെ താമസം തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും റീസ് പറഞ്ഞു.

ദുബായിയിലും യുണൈറ്റഡ് കിങ്ഡത്തിലും(യുകെ) പ്രോപ്പർട്ടി വാങ്ങാൻ ആഗ്രഹിക്കുന്നു. കൂടാതെ, ഭാര്യക്ക് ഒരു പുതിയ കാർ സമ്മാനിക്കുകയും ചെയ്യും. അതേസമയം. ജിമ്മിലെ ജോലി തുടരുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കി. 2020 മുതൽ മഹ്സൂസിൽ പങ്കെടുക്കുന്നയാളാണ് ഇദ്ദേഹം. പതിവുപോലെ അപ്പോൾ തോന്നി തിരഞ്ഞെടുത്ത അഞ്ചു നമ്പരുകൾക്കാണു സമ്മാനം ലഭിച്ചത്. മഹ്സൂസിലെ ഇതുവരെയുള്ള വിജയികളിൽ ഏറ്റവും ചെറുപ്പക്കാരനാണ് റീസ് എന്നു മഹ്സൂസ് നടത്തുന്ന ഇ ഇവിങ്സ് സിഇഒ ഫാരിദ് സാംജി പറഞ്ഞു.

Exit mobile version