ചുറ്റും കാടും അതിന് നടുവിലൂടെയുള്ള പുഴയും; ശാന്തമായി ഒഴുകുമ്പോഴും വെള്ളം പൊടുന്നനെ പാഞ്ഞെത്തുന്ന പ്രതിഭാസം; ജാനകിക്കാട്ടിലേത് ‘ചതിയൻ പുഴ’

കോഴിക്കോട്: കത്തിയെരിയുന്ന മീനച്ചൂടിലും ശാന്തമായി ഒഴുകി സഞ്ചാരികളെ മയക്കുന്ന പുഴയാണ് ജാനകിക്കാടിനുള്ളിലെ നിഗൂഢതകൾ നിറഞ്ഞ പുഴയെന്ന് പ്രദേശവാസികൾ. പുഴയുടെ സൗന്ദര്യം കണ്ട് അറിയാതെ ഇറങ്ങിയാൽ ഇവിടെ മരണമുറപ്പാണെന്ന് ഇവർ പറയുന്നു. തിങ്കളാഴ്ച രാവിലെ നവദമ്പതികൾ ഒഴുക്കിൽ പെടുകയും നവ വരൻ ചുഴിയിൽ പെട്ട് മരിക്കുകയും ചെയ്തതോടെയാണ് പുഴയുടെ ഭീകരത നാട്ടുകാർ വെളിപ്പെടുത്തിയത്.

തുടർച്ചയായി 387 കിലോമീറ്റർ ഓടി! വാഹന പൂജയ്ക്കായി എത്തിച്ച പുത്തൻ റോയൽ എൻഫീൽഡ് ബൈക്ക് പൊട്ടിത്തെറിച്ചു, വീഡിയോ പുറത്ത്

കടിയങ്ങാട് ചങ്ങരോത്ത് സ്വദേശികളായ റെജിൻലാൽ,ഭാര്യ കനിക എന്നിവരാണ് ഒഴുക്കിൽ പെട്ടത്. കുടുംബത്തോടൊപ്പം പുഴ കാണാനെത്തിയതായിരുന്നു. കാൽ വഴുതി വെള്ളത്തിലേക്ക് വീണ കനികയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റെജിൻലാൽ ഒഴുക്കിൽ പെടുകയും മുങ്ങിത്താഴുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ആശുപത്രിയിലെത്തിചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

ആൽബം ഷൂട്ടിനായും സേവ് ദ ഡേറ്റ് ഷൂട്ടിനുമെല്ലാം മിക്കപ്പോഴും ഇവിടെ ആൾ തിരക്കുണ്ടാവും. ചുറ്റുമുള്ള കാടും അതിന് നടുവിലൂടെയുള്ള പുഴയുമെല്ലാം ഇവിടെയെത്തുന്നവരെയെല്ലാം ആകർഷിക്കുന്നതു തന്നെയാണ്. എന്നാൽ, ആളുകൾ ഏറെയെത്താറുണ്ടെങ്കിലും ഒരു തരത്തിലുമുള്ള സുരക്ഷാ ക്രമീകരണങ്ങളും പുഴയോരത്തോ കാട്ടിനുള്ളിലോ ഇല്ല എന്നതാണ് വസ്തുത. പലപ്പോഴും നാട്ടുകാർ പറയുന്നത് വിനോദത്തിനെത്തുന്നവർ അനുസരിക്കാറില്ലെന്നും നാട്ടുകാർ പറയുന്നു. ഇത് വലിയ അപകടത്തിലേക്കും വഴിവെച്ചിട്ടുമുണ്ട്.

ശാന്തമായി ഒഴുകുമ്പോഴും പെട്ടെന്ന് വെള്ളം കൂടുകയും അപകടമുണ്ടാക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ജാനകിക്കാട് പുഴയുടേത്. കടുത്ത വേനലിലും പെട്ടെന്ന് വെള്ളമിരച്ചെത്തും. പലപ്പോഴും വേലിയേറ്റത്തിന്റേയും വേലിയിറക്കത്തിന്റേയും ജലപ്രവാഹവും പതിവാണ്. വളരെ പെട്ടെന്ന് ജലനിരപ്പുയരുകയും താഴുകയും ചെയ്യുന്നത്. ഇതാണ് പലപ്പോഴും അപകടത്തിന് കാരണമായതും. ചില നേരങ്ങളിൽ പുഴ മുറിച്ചു കടക്കാനാവും. അത്രയും ശാന്തമാണ്. അതേ സമയത്തു തന്നെ പെട്ടെന്നു വെള്ളപ്പൊക്കവും ഉണ്ടാകും. അതുകൊണ്ടു തന്നെ ചതിയൻ പുഴയെന്നാണ് ജാനികക്കാട് പുഴയെ അറിയപ്പെടുന്നത്. അടിയിൽ ഉരുളൻ കല്ലുകളാണ്. അതിനിടയിൽ വലിയ ചുഴികളുമുണ്ട്.

Exit mobile version