‘തർക്കത്തിനിടെ പിടിച്ചുതള്ളി, ചുമരിൽ തലയിടിച്ച് വീണ് ഉടനെ മരിച്ചു’; നവവധുവിന്റെ മർദ്ദനത്തിൽ മലയാളിയായ ഭർതൃമാതാവ് മരിച്ചു, ഷജന അബുദാബി പോലീസ് കസ്റ്റഡിയിൽ

അബുദാബി: നവവധുവുമായുണ്ടായ തർക്കത്തിനിടെ ഭർതൃമാതാവിന് ദാരുണ മരണം. യുവതി പിടിച്ചു തള്ളിയതോടെ ചുമരിൽ തലയിടിച്ച് വീണ് വയോധിക തൽക്ഷണം മരണപ്പെടുകയായിരുന്നു. എറണാകുളം ഏലൂർ പടിയത്ത് വീട്ടിൽ പരേതനായ മുഹമ്മദിൻറെ ഭാര്യ റൂബിയാണ് (63) മരിച്ചത്. അബുദാബിയിലെ ഗയാത്തിയിൽ ഇവരുടെ മകൻ സഞ്ജു മുഹമ്മദിന്റെ താമസസ്ഥലത്ത് തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്.

മാതാവ് റൂബിയും ഭാര്യ ഷജനയും തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ ഇവരെ പിടിച്ചുതള്ളുകയും ഭിത്തിയിൽ തലയിടിച്ചു വീണ് ഉടൻ മരിക്കുകയുമായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. ഗയാത്തി അൽ അൻസാരി എക്‌സ്‌ചേഞ്ച് ജീവനക്കാരനാണ് സഞ്ജു.

also read- കുഞ്ഞിന്റെ പേരിടലിനെ ചൊല്ലി തർക്കം; വീഡിയോ പ്രചരിച്ചതിന് എതിരെ ബാലവകാശ കമ്മീഷനെ സമീപിച്ച് പിതാവ്

ജനുവരിയിലായിരുന്നു സഞ്ജുവിന്റെ വിവാഹം. ഓൺലൈനിലൂടെയാണ് കോട്ടയം പൊൻകുന്നം സ്വദേശിനി ഷജനയുമായുള്ള വിവാഹം നടന്നത്. ഫെബ്രുവരി 15ന് മാതാവിനെയും ഭാര്യയെയും സന്ദർശക വിസയിൽ അബുദാബിയിലേക്ക് കൊണ്ടുവന്നു.

also read- രണ്ട് വർഷമായി സൈനിക റിക്രൂട്ട്‌മെന്റ് നടത്തുന്നില്ല; രാജസ്ഥാനിൽ നിന്നും ഡൽഹിയിലേക്ക് ഓടി യുവാവിന്റെ പ്രതിഷേധം

കഴിഞ്ഞ രണ്ടു ദിവസമായി ഉമ്മയുമായി അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായും തിങ്കളാഴ്ച രാത്രി പ്രശ്‌നം രൂക്ഷമാവുകയും ആക്രമിക്കുകയുമായിരുന്നുവെന്നും സഞ്ജു പറഞ്ഞു. ഷജനയെ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മരണം സംബന്ധിച്ച് അബുദാബി പോലീസിന്റെ അന്വേഷണം തുടരുകയാണ്. റൂബിയുടെ മൃതദേഹം ബദാസായിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version