മുഹമ്മദിന്റെ ചികിത്സയ്ക്കായി 1കോടിയിലധികം രൂപ സമാഹരിച്ചു, അപ്പോഴേക്കും 18കോടിയും കിട്ടിയെന്ന് വാര്‍ത്ത വന്നു, ഇനി ആ തുക ഇതേ രോഗമുള്ള മറ്റുകുട്ടികളുടെ ചികിത്സയ്ക്കായി നല്‍കും; മുഹമ്മദ് ഷാജി പറയുന്നു

ദുബായ്: അപൂര്‍വ്വരോഗത്തിന്റെ പിടിയലകപ്പെട്ട കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദിന്റെ ചികിത്സയ്ക്കായി ഒറ്റക്കെട്ടായി നിന്ന് മലയാളികള്‍ സ്വരൂപിച്ചത് 18കോടിയിലധികം രൂപയാണ്. സുമനസ്സുകളുടെ സഹായം കൊണ്ട് മുഹമ്മദിന് ഇനി ചികിത്സ മുടുങ്ങില്ലെന്ന സന്തോഷത്തിലാണ് കുടുംബം.

മലയാളികളാകെ ഒന്നിച്ചു കൈകോര്‍ത്ത് മുഹമ്മദിനായി 18 കോടി സ്വരൂപിച്ച വാര്‍ത്ത മുഹമ്മദിന്റെ കുടുംബത്തൊടൊപ്പം നാടാകെ സന്തോഷത്തോടെയാണ് കേട്ടത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികളാണ് ജാതി, മത, ഭേതമില്ലാതെ ഈ നന്മക്കായി ഒരുമിച്ചത്.

അവരിലൊരാള്‍ മലപ്പുറം സ്വദേശിയും ദുബായിലെ ABRECO ഗ്രൂപ്പ് ഓഫ് കംപനീസിന്റെ എംഡിയുമായ മുഹമ്മദ് ഷാജി ആയിരുന്നു. ഒരു കോടിയിലധികം രൂപയാണ് ഷാജിയും സുഹൃത്തുക്കളും കമ്പനിയിലെ ജീവനക്കാരും ചേര്‍ന്ന് സമാഹരിച്ചത്.

എന്നാല്‍ ആ തുക മുഹമ്മദിന്റെ ചികിത്സയ്ക്കായി അയക്കാന്‍ തുടങ്ങിയപ്പോളാണ് ആവശ്യമായ തുക ഇതിനോടകം ലഭിച്ചു എന്ന വാര്‍ത്തയെത്തുന്നത്. സമാഹരിച്ച തുക ഇനിയെന്തു ചെയ്യും എന്ന ആലോചനയില്‍ ഇരിക്കുമ്പോളാണ് ഇതേ രോഗമുള്ള ഈറോഡിലെ മൈത്രയെയും പെരിന്തല്‍ മണ്ണയിലെ ഇമ്രാനെയും ലക്ഷദ്വീപിലെ നാസറിനെയും കുറിച്ച് അറിയുന്നത്.

ഇതോടെ മുഹമ്മദിനായി അയച്ച തുക ഈ കുട്ടികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചെന്നും മുഹമ്മദ് ഷാജി പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഷാജി ഇക്കാര്യം പറയുന്നത്.

Exit mobile version