ഓസ്‌ട്രേലിയയില്‍ തിരയില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം; ഒരാളെ കാണാനില്ല; കുട്ടികള്‍ സുരക്ഷിതര്‍

തിരയില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനെ രണ്ട് ഇന്ത്യക്കാര്‍ ഓസ്‌ട്രേലിയയില്‍ മുങ്ങി മരിച്ചു.

ഹൈദരാബാദ്: തിരയില്‍പ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് ഇന്ത്യക്കാര്‍ ഓസ്‌ട്രേലിയയില്‍മുങ്ങിമരിച്ചു. ഒരാളെ കാണാതായി. മൂണി ബീച്ചിലാണ് സംഭവം. തെലങ്കാനയില്‍നിന്നുള്ള കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. മുഹമ്മദ് ഗൗസ് ഉദ്ദിന്‍, റാഹത് എന്നിവരാണ് മരിച്ചത്. ജുനൈദ് എന്ന യുവാവിനായി തെരച്ചില്‍ തുടരുന്നു.

അവധി ആഘോഷിക്കുന്നതിനായി ബീച്ചിലെത്തിയ കുടുംബത്തിനൊപ്പം ഉള്ളവരായിരുന്നു മരിച്ചവരും അപകടത്തില്‍പ്പെട്ട കുട്ടികളും. രണ്ടു കുട്ടികള്‍ തിരയില്‍പ്പെട്ടതോടെ ഇവരെ രക്ഷിക്കുന്നതിനായി ഒപ്പമെത്തിയവര്‍ കടലിലേക്കു ചാടുകയായിരുന്നു. തിരയില്‍പ്പെട്ട കുട്ടികളെ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ കരയിലെത്തിച്ചെങ്കിലും രക്ഷിക്കാനിറങ്ങിയവരെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി.

ജുനൈദിന്റെ കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. ജുനൈദ് നാലു വര്‍ഷമായി സിഡ്‌നിയിലാണ് താമസിക്കുന്നത്. തിരയില്‍നിന്നു രക്ഷപ്പെടുത്തിയ കുട്ടികള്‍ കോഫ്‌സ് ഹാര്‍ബര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version