യുഎഇയില്‍ ഇന്ന് 2304 പേര്‍ക്ക് കൂടി കൊവിഡ്; അഞ്ച് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2304 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2428 പേര്‍ രോഗമുക്തരായി. അഞ്ച് കൊവിഡ് മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

യുഎഇയില്‍ ഇന്ന് 2304 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 4,53,069 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,36,463 പേരാണ് ഇതിനോടകം രോഗമുക്തരായത്. ആകെ 1477 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

നിലവില്‍ 15,129 കൊവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ കണക്ക്.കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,48,372 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

Exit mobile version