സൗദിയില്‍ മലയാളി എഞ്ചിനീയര്‍ കാറപകടത്തില്‍ മരിച്ചു

തൃശ്ശൂര്‍ കുന്ദംകുളം കരിക്കാട് വയരാന്‍ മരുതി ഹൗസില്‍ ഷഹബാസാണ് (31) മരിച്ചത്

അല്‍അഹ്സ: സൗദിയില്‍ മലയാളി എഞ്ചിനീയര്‍ക്ക് കാറപകടത്തില്‍ ദാരുണാന്ത്യം. തൃശ്ശൂര്‍ കുന്ദംകുളം കരിക്കാട് വയരാന്‍ മരുതി ഹൗസില്‍ ഷഹബാസാണ് (31) മരിച്ചത്. കാര്‍ ട്രെയിലറിലിടിച്ചാണ് അപകടം. അല്‍ അഹ്സയിലെ ഉദിലിയ്യയില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

അരാംകോ സബ് കോണ്‍ട്രാക്ട് കമ്പനിയിലെ എന്‍ജിനീയറാണ് ഷഹബാസ്. പിതാവ് അയ്യൂബ് ഖാന്‍. മാതാവ് ആബിദ. ഭാര്യയും രണ്ട് പെണ്‍മക്കളുമൊത്ത് അബ്കൈക്കിലാണ് താമസം.

Exit mobile version