കൊവിഡ് വാക്‌സിന്‍; ഒമാനില്‍ നാളെ മുതല്‍ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിക്കും

pfizer covid vaccine | big news live

മസ്‌കറ്റ്: ഒമാനില്‍ നാളെ മുതല്‍ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ആരംഭിക്കും. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും.


ഫൈസര്‍ കൊവിഡ് വാക്സിന്റെ 15600 ഡോസ് വാക്‌സിന്‍ ആണ് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ എത്തിച്ചേര്‍ന്നത്.


ആദ്യ ഘട്ടത്തില്‍ ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 21 ദിവസത്തിന്റെ ഇടവേളകളിലായി രണ്ട് ഡോസ് വാക്സിന്‍ ആണ് ഒരാള്‍ക്ക് നല്‍കുക.

Exit mobile version