വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം നടന്‍ നെടുമുടി വേണുവിന് സമ്മാനിച്ചു

കുവൈറ്റ്: എട്ടാമത് ജനതാ കള്‍ച്ചറല്‍ സെന്റര്‍ കുവൈത്തിന്റെ നേതൃതവത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം നടന്‍ നെടുമുടി വേണുവിന് സമ്മാനിച്ചു. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രണ്‍വീര്‍ ഭാരതിയാണ് പുരസ്‌കാരം സമ്മാനിച്ചത്. നജാത് അറബിക് മംഗഫില്‍ നടന്ന വാര്‍ഷിക പരിപാടിയിലായിരുന്നു പുരസ്‌കാരദാനം. സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച മൂന്നാമത് വൈക്കം മുഹമ്മദ് ബഷീര്‍ ചെറുകഥ രചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നെടുമുടി വേണു കുട്ടികള്‍ക്ക് സമ്മാനിച്ചു.

കുവൈറ്റില്‍ ഈ വര്‍ഷം ക്രിക്കറ്റ് രംഗത് മികച്ച വിജയങ്ങള്‍ കൈവരിച്ച ആര്‍ട്ടെക് ക്രിക്കറ്റ് ക്ലബ്ബിനെ ചടങ്ങില്‍ ആദരിച്ചു. പരിപാടികളോട് അനുബന്ധിച്ചു പുറത്തിറക്കിയ സോവനീര്‍, കണ്‍വീനര്‍ മധു എടമുട്ടത്തിന് നല്‍കി ഷെയ്ഖ് പി. ഹാരിസ് പ്രകാശനംചെയ്തു.

Exit mobile version