വാഹനങ്ങളുടെ മുകളിലേയ്ക്ക് വാട്ടര്‍ ടാങ്കര്‍ മറിഞ്ഞു; സൗദിയില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരിക്ക്

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ മൂന്ന് വാഹനങ്ങള്‍ക്ക് മുകളില്‍ വാട്ടര്‍ ടാങ്കര്‍ മറിഞ്ഞ് അപകടം. അപകടത്തില്‍ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് റോഡില്‍ ഇന്നലെ വൈകിട്ടായിരുന്നു അപകടം ഉണ്ടായത്.

അപകടത്തില്‍ തകര്‍ന്ന വാഹനത്തില്‍ കുടുങ്ങിയവരെ സിവില്‍ ഡിഫന്‍സ് സംഘം എത്തിയാണ് പുറത്തെടുത്ത്. രക്ഷാപ്രവര്‍ത്തനത്തിനായി ക്രെയിനും ഉപയോഗിച്ചു. നിസ്സാര പരിക്കേറ്റവര്‍ക്ക് സംഭവസ്ഥലത്ത് തന്നെ റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു. അതേസമയം, രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version