സൗദിയില്‍ നിന്നും വാരാന്ത്യം ആഘോഷിക്കാന്‍ കുടുംബസമേതം ബഹ്‌റൈനിലെത്തിയ കോട്ടയം സ്വദേശി ബോട്ടിങ്ങിനിടെ മരിച്ചു

13 പേരടങ്ങുന്ന സുഹൃത്തുക്കള്‍ക്കൊപ്പമാണ് മിഷാല്‍ എത്തിയത്.

മനാമ: സൗദി അറേബ്യയില്‍ നിന്നും വാരാന്ത്യം ആഘോഷിക്കാന്‍ കുടുംബസമേതം ബഹ്‌റൈനിലെത്തിയ കോട്ടയം സ്വദേശി ബോട്ടിങ്ങിനിടെ മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി കടവുംഭാഗം വീട്ടില്‍ മാത്യു തോമസ്-രാജമ്മ തോമസ് ദമ്പതികളുടെ മകനായ മിഷാല്‍ തോമസ് (37) ആണ് മരിച്ചത്. സൗദി അറേബ്യയിലെ അല്‍കോബാറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഇറാം ഗ്രൂപ്പിന്റെ സംരംഭമായ ജാസ് അറേബ്യയുടെ ഡയറക്ടര്‍ ആണ് മിഷാല്‍.

13 പേരടങ്ങുന്ന സുഹൃത്തുക്കള്‍ക്കൊപ്പമാണ് മിഷാല്‍ എത്തിയത്. കടലില്‍ ബോട്ടിങ് നടത്തുന്നതിനിടെ നീന്തുന്നതിനായി കൂട്ടുകാരോടൊപ്പം കടലില്‍ ഇറങ്ങി. പക്ഷേ തിരിച്ച് കയറാനായില്ല. ബോട്ടിങ് സംഘത്തില്‍ കുടുംബത്തെ കുട്ടിയിരുന്നില്ല. മരണകാരണം ഇന്ന് പോസ്റ്റ് മാര്‍ട്ടത്തിന് ശേഷമേ വ്യക്തമാകുകയുള്ളു.

മൃതദേഹം ബഹ്‌റൈനിലെ കിംഗ് ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.ടീനു മിഷാല്‍ ആണ് ഭാര്യ. ജേദന്‍ ,ഹസെല്‍ എന്നിവര്‍ മക്കളാണ്. മരണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് നിരവധി സുഹൃത്തുക്കളും ബന്ധുക്കളും സൗദിയില്‍ നിന്നും ബഹ്‌റൈനില്‍ എത്തിയിട്ടുണ്ട്

Exit mobile version