കൊവിഡ് 19; കുവൈറ്റില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 100 ദിനാര്‍ പിഴ

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കിയിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളും ഉപഭോക്താവും മാസ്‌ക് ധരിച്ചില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടുകയും ഉടമയ്‌ക്കെതിരെ നടപടി എടുക്കുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയത്.

പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതെ എത്തിയാല്‍ നൂറ് ദിനാര്‍ പിഴ കൊടുക്കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കണ്ടെത്താന്‍ പ്രത്യേകസമിതി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭ നിയോഗിച്ച പ്രത്യേക കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിശോധന. ഷോപ്പിങ് മാളുകളിലും വാണിജ്യ സമുച്ചയങ്ങളിലും സംഘം മിന്നല്‍ പരിശോധനകള്‍ നടത്തിവരുന്നുണ്ട്.

തൊഴിലാളികളും ഉപഭോക്താക്കളും മാസ്‌ക്കും കൈയുറയും ധരിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം ജീവനക്കാരും ഉപഭോക്താക്കളും അവഗണിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കിയിരിക്കുന്നത്.

Exit mobile version