ഒമാനില്‍ കൊവിഡ് ബാധിച്ച് എട്ട് പേര്‍ കൂടി മരിച്ചു; പുതുതായി രോഗം സ്ഥിരീകരിച്ചത് 536 പേര്‍ക്ക്

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് എട്ട് പേര്‍ കൂടി മരിച്ചു. ഇതോടെ കൊവിഡ് മരണം 805 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 536 പേര്‍ക്കാണ്. 250 പേര്‍ രോഗമുക്തരാവുകയും ചെയ്തിട്ടുണ്ട്.

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 91,196 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 84,363 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 92.5 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 65 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ നിലവില്‍ 488 കൊവിഡ് രോഗികളാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള 179 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Exit mobile version