അബുദാബിയിലെ റസ്റ്റോറന്റില്‍ സ്‌ഫോടനം; റസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണമായി തകര്‍ന്നു

അബുദാബി: അബുദാബിയിലെ റസ്റ്റോറന്റില്‍ സ്‌ഫോടനം. റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റിലായിരുന്നു സംഭവം. ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നുമാണ് അബുദാബി പോലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംഭവ സ്ഥലത്ത് എമര്‍ജന്‍സി ആന്റ് പബ്ലിക് സേഫ്റ്റി ജയറക്ടറേറ്റിലെ റാപ്പിഡ് ഇന്റര്‍വെന്‍ഷന്‍ ടീം അംഗങ്ങള്‍ രംഗത്തുണ്ടെന്നാണ് പോലീസ് അറിയിച്ചത്. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി സ്ഥലം പൂര്‍ണമായി അടച്ചു. ഹസ്സ ബിന്‍ സായിദ് റോഡ് താല്‍ക്കാലികമായി അടച്ചിരിക്കുന്നതായി പോലീസ് അറിയിച്ചു.

സ്‌ഫോനത്തില്‍ റസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണമായി തകര്‍ന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. അതേസമയം ശക്തമായ സ്‌ഫോടനമായിരുന്നുവെന്നും പ്രദേശത്താകെ ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായും ചിലര്‍ പറഞ്ഞു.

Exit mobile version