സൗദിയിൽ പനിയും ശ്വാസതടസ്സവും കാരണം പ്രവാസി മലയാളി മരിച്ചു

റിയാദ്: പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി സൗദി അറേബ്യയിലെ ദമ്മാമിൽ മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി നാലകത്ത് കല്ലേപറമ്പിൽ ഹംസയുടെ മകൻ അഷ്‌റഫ് (57) ആണ് മരിച്ചത്.

ദമ്മാം സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കെഎംസിസിയുടെയും ദമ്മാം ഇസ്ലാമിക് സെന്ററിന്റെയും സജീവ പ്രവർത്തകനായിരുന്നു. 35 വർഷമായി ദമ്മാമിൽ ജോലി ചെയ്യുന്നു.

ഇദ്ദേഹം മൂന്നു വർഷം മുമ്പാണ് അവസാനം നാട്ടിൽ പോയി വന്നത്. ഭാര്യ: ഷക്കീല. മക്കൾ: അജ്മൽ (22), ഷിബിൽ (20), ഷെയ്മ (18). മാതാവ്: നഫീസ. സഹോദരങ്ങൾ: നാസർ, ഷെരീഫ് (ഇരുവരും ദുബായ്), യഹ്യ, ഫയാസ് (ഇരുവരും ദമ്മാം), ഷമീറ.

Exit mobile version