കൊവിഡ് 19; വൈറസ് ബാധമൂലം കുവൈറ്റില്‍ ഒരു മലയാളി കൂടി മരിച്ചു

കുവൈറ്റ് സിറ്റി: കൊവിഡ് 19 വൈറസ് ബാധമൂലം കുവൈറ്റില്‍ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം കങ്ങഴ പത്തനാട് സ്വദേശി ഷാഹുല്‍ ഹമീദ് ആണ് മരിച്ചത്. 62 വയസായിരുന്നു.

വൈറസ് ബാധയെ തടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. മാക്കല്‍ സെയ്ദ് മുഹമ്മദ് റാവുത്തരുടെ മകനാണ്. സീനയാണ് ഭാര്യ. മക്കള്‍:ഷാന്‍ ഷാഹുല്‍ (കുവൈത്ത്) ഷംന ഷാഹുല്‍. ഇതോടെ കുവൈറ്റില്‍ വൈറസ് ബാധമൂലം മരിച്ച മലയാളികളുടെ എണ്ണം 49 ആയി ഉയര്‍ന്നു.

Exit mobile version