മസ്‌കത്ത്: ഒമാനിലെ ഖസബിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം അഞ്ചല്‍ ഏരൂര്‍ സ്വദേശി ഉത്രം വീട്ടില്‍ ജിത്തു കൃഷ്ണന്‍ (36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം ഉണ്ടായത്.
സലാലയില്‍ കോണ്‍ട്രാക്ടിങ് ജോലികള്‍ ചെയ്തിരുന്ന ഇദ്ദേഹം ജോലി ആവശ്യത്തിനായി ഖസബില്‍ പോകുകയായിരുന്നു. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ രണ്ടാമത്തെ കാറിലുണ്ടായിരുന്ന ഏഷ്യന്‍ വംശജരായിരുന്ന നാല് പേര്‍ക്കും പരിക്കേറ്റു.