തൊഴില്‍ നഷ്ടപ്പെട്ടത് കാരണം പലരും പ്രതിസന്ധിയില്‍, പ്രവാസികളുടെ പ്രശ്നങ്ങള്‍ തുറന്ന് പറഞ്ഞ് ഒരു കുറിപ്പ്

തൃശ്ശൂര്‍: അടുത്ത കാലത്തായി പ്രവാസികളില്‍ ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. അതിന്റെ കാരണം കടുത്ത വിഷാദരോഗമാണെന്നും കഴിഞ്ഞദിവസം രണ്ട് പ്രവാസികള്‍ കൂടി ആത്മഹത്യചെയ്തുവെന്നും അഷ്‌റഫ് താമരശ്ശേരി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തവരില്‍ ഒരാള്‍ കോഴിക്കോട് മുഴപ്പാല സ്വദേശി 41 വയസ്സുളള ഹാഷിം മംഗലശ്ശേരിയും മറ്റെയാള്‍ ദുബായില്‍ ബിസ്സിനസ്സ് ചെയ്യുന്ന കണ്ണൂര്‍ സ്വദേശി 56 വയസ്സുമുളള അജിത് തെയ്യിലുമാണ്. കഴിഞ്ഞ മാസവും ആത്മഹത്യ ചെയ്ത പ്രവാസികളുടെ കാര്യത്തില്‍ ഒരു കുറവും ഉണ്ടായിരുന്നില്ലെന്ന് അഷ്‌റഫ് ചൂണ്ടിക്കാട്ടുന്നു.

മാനസിക സംഘര്‍ഷങ്ങളാണ് കൂടുതലും ഇവരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ടതും,ബിസ്സിനസ്സിലുണ്ടായ നഷ്ടവും, പിന്നെ നാട്ടില്‍ പോകുവാന്‍ ബുദ്ധിമുട്ടുന്നത് പോലുളള പ്രശ്‌നങ്ങളാണ് ആത്മഹത്യയുടെ പ്രധാന കാരണങ്ങളായി മനസ്സിലാക്കുവാന്‍ കഴിഞ്ഞത്. ഈ രോഗം ബാധിച്ചവരെ കൃത്യസമയത്ത് കൗണ്‍സലിങ്ങും മാനസിക പിന്തുണയും നല്‍കുകയാണെങ്കില്‍ ഇവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.

കുറിപ്പിന്റെ പൂര്‍ണരൂപം

അടുത്ത കാലത്തായി പ്രവാസികളില്‍ ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു അതിന്റെ കാരണം കടുത്ത വിഷാദരോഗമാണ്.ഇന്നും രണ്ട് പ്രവാസി മലയാളികള്‍ ആത്മഹത്യ ചെയ്തു.ഒരാള്‍ കോഴിക്കോട് മുഴപ്പാല സ്വദേശി 41 വയസ്സുളള ഹാഷിം മംഗലശ്ശേരിയും മറ്റെയാള്‍ ദുബായിലെ ബിസ്സിനസ്സഃ ചെയ്യുന്ന കണ്ണൂര്‍ സ്വദേശി 56 വയസ്സുമുളള അജിത് തെയ്യിലുമാണ്. കഴിഞ്ഞ മാസവും ആത്മഹത്യ ചെയ്ത പ്രവാസികളുടെ കാര്യത്തില്‍ ഒരു കുറവും ഉണ്ടായിരുന്നില്ല.മാനസിക സംഘര്‍ഷങ്ങളാ ണ് കൂടുതലും ഇവരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.തൊഴില്‍ നഷ്ടപ്പെട്ടതും,ബിസ്സി നസ്സിലുണ്ടായ നഷ്ടവും.പിന്നെ നാട്ടില്‍ പോകുവാന്‍ ബുദ്ധിമുട്ടുന്നത് പോലുളള പ്രശ്‌നങ്ങളാണ് ആത്മഹത്യയുടെ പ്രധാന കാരണങ്ങളായി മനസ്സിലാക്കുവാന്‍ കഴിഞ്ഞത്.ഈ രോഗം ബാധിച്ചവരെ കൃത്യസമയത്ത് കൗണ്‍സലിങ്ങും മാനസിക പിന്തുണയും നല്‍കുകയാണെങ്കില്‍ ഇവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കും.ദൈവം മനുഷ്യന് നല്‍കിയ ഒരു വരദാനമാണ് അവന്റെ ജീവന്‍.അപ്പോള്‍ ആ ജീവന്റെ ഉടമസ്ഥന്‍ തീര്‍ച്ചയായും ദൈവം തമ്പുരാന്‍ തന്നെയാണ്.അത് തിരിച്ചെടുക്കുവാനുളള അവകാശം നമ്മുക്കല്ല,അത് ദൈവത്തിന് മാത്രമാണ്.എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാര ങ്ങളുണ്ട്.അതിനാല്‍ ഭീതി ഒഴിവാക്കുക. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം.അതുവരെ ദൈവം നല്‍കിയ ഈ ജീവിതം ആസ്വദിച്ച് മുന്നോട്ട് പോവുക.വേദനകളെയും പ്രശ്‌നങ്ങളെയും മനസ്സിലിട്ട് ഒളിപ്പിക്കാതെ അടുത്ത സുഹൃത്തിനോട് ഷെയര്‍ ചെയ്യുക. ഒറ്റക്ക് കഴിവതും ഇരിക്കാതെ ഇരിക്കുക. നിങ്ങള്‍ക്ക് ഇനി ആരൂം ഇല്ലെന്ന ചിന്ത പൂര്‍ണ്ണമായും ഒഴിവാക്കുക.ജീവിതത്തില്‍ നിന്നും ഒളിച്ചോടേണ്ട ഒരു അവസ്ഥയും നിങ്ങളുടെ മുന്നിലില്ല.നോക്കു ഇവിടെ കോവിഡ് കാലത്ത് നാടണയാന്‍ ടിക്കറ്റിന് പോലും പൈസ ഇല്ലാത്ത എത്ര പേരായാണ് ഈ രാജ്യത്തെ നല്ല മനസ്സുകാരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചത്.നിങ്ങള്‍ ഒറ്റക്കല്ല, എന്നെ പോലെ ഒരുപാട് സാമൂഹിക പ്രവര്‍ത്തകരുണ്ട്, അവരൊക്കെ നിങ്ങളുടെ ഒരു ഫോണിലൂടെ ഒരു വിളി കാത്ത് നില്‍ക്കുകയാണ്. സഹായിക്കാന്‍.അഭിമാനത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഒന്നും മനസ്സില്‍ വെക്കാതെ ഇരിക്കുക.ഞാന്‍ മുമ്പ് വലിയ പ്രതാപത്തില്‍ ജീവിച്ചതാണ്.ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ എങ്ങനെ മറ്റുളളവരെ അറിയിക്കും.ഈ ചിന്താഗതി പൂര്‍ണ്ണമായും ഒഴിവാക്കുക. ഞങ്ങളെ പോലെയുളളവരെ മറ്റുളളവരായി കാണാതെയിരിക്കുക.സ്വന്തം സഹോദരങ്ങളായി കാണുക.ദിവസവും ഒട്ടനവധി പ്രശ്‌നങ്ങളാണ് എന്റെ മുമ്പില്‍ വരുന്നത്.പലരും ആത്മഹത്യയല്ലാതെ വേറെ വഴിയില്ലായെന്ന് പറഞ്ഞ് വരുന്നവരാണ്. പില്‍കാലത്ത് അവര്‍ ജീവിത വിജയം കൈവരിച്ചവരായി എനിക്ക് കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്.വിഷാദ രോഗത്തില്‍പ്പെട്ട് നിങ്ങളുടെ റൂമില്‍ കൂടെ താമസിക്കുന്നവരുടെ പ്രശ്‌നങ്ങളെ നമ്മുക്ക് തന്നെ പരിഹരിക്കുവാന്‍ കഴിയും.അവരുടെ മാറ്റങ്ങളെ ശ്രദ്ധിച്ച് മനസ്സിലാക്കുക. അവരുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് അവരോട് തന്നെ ചോദിച്ച് മനസ്സിലാക്കുകയും പറ്റുമെങ്കില്‍ പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുക. ഓര്‍ക്കുക.ആത്മഹത്യ ഒന്നിനും പരിഹാരമല്ല

Exit mobile version