സൗദിയില്‍ നിന്ന് നാട്ടിലേക്കുള്ള പണമൊഴുക്കില്‍ വന്‍ ഇടിവ്;പ്രവാസികളെ ആശങ്കയിലാക്കി സൗദിയില്‍ പുതിയ സാമ്പത്തിക പരിഷ്‌കരണം

പത്തു മാസത്തിനിടെ പ്രവാസികള്‍ സ്വദേശത്തേക്കു അയച്ചത് 11,522 കോടി റിയാലാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37.3 കോടി റിയാലിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

റിയാദ്: സൗദിയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ കുറവ്. പത്തു മാസത്തിനിടെ പ്രവാസികള്‍ സ്വദേശത്തേക്കു അയച്ചത് 11,522 കോടി റിയാലാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37.3 കോടി റിയാലിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലത്താണ് പ്രവാസികള്‍ 11,522 കോടി റിയാല്‍ സ്വദേശത്തേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം പ്രവാസികള്‍ അയച്ച പണത്തില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്.

ഈ വര്‍ഷം ആദ്യ പത്ത് മാസത്തിനിടെ പ്രവാസികളയച്ച പണത്തില്‍ 37.3 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ കഴിഞ്ഞ വര്‍ഷം ആകെ 14165 കോടി റിയാലാണ് സ്വദേശത്തേക്ക് അയച്ചത്.

Exit mobile version