ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടി: കാര്‍ ദേ കിടക്കുന്നു അങ്ങ് കടലില്‍; യുവതിയ്ക്ക് അത്ഭുതരക്ഷപ്പെടല്‍

ദുബായ്: ഡ്രൈവിങിനിടെയുള്ള ഫോണ്‍ ഉപയോഗം നിരവധി അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. അത്തരത്തില്‍ ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ അമര്‍ത്തിയതോടെ, കാര്‍ ദേ കിടക്കുന്നു അങ്ങ് കടലില്‍.

ദുബായില്‍ വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വാഹനം ബീച്ചിന് സമീപം പാര്‍ക്ക് ചെയ്യുന്നതിനിടെ ഫോണില്‍ മെസേജായി വന്ന വാര്‍ത്ത ശ്രദ്ധിക്കുകയായിരുന്നു നാല്‍പ്പത്തിയൊന്നുകാരി. ഇതിനിടെ ബ്രേക്കാണെന്ന് കരുതി അമര്‍ത്തിയത് ആക്‌സിലേറ്ററില്‍. പിന്നെ കാര്‍ നേരെ ചെന്നെത്തിയത് കടലിലും.
അല്‍ മംസാര്‍ ക്രീക്കില്‍ നിന്ന് 30 മീറ്റര്‍ അകലെ ആഴമുള്ള സ്ഥലത്താണു കാര്‍ പതിച്ചത്.

ഉടനെ പോലീസ് എമര്‍ജന്‍സി സംഘമെത്തി ക്രെയിന്‍ ഉപയോഗിച്ച് കാര്‍ ഉയര്‍ത്തിയത് കൊണ്ടുമാത്രമാണ് യുവതി ജീവനോടെ രക്ഷപ്പെട്ടത്. യുവതി പരുക്കില്ലാതെ രക്ഷപ്പെട്ടു.

ഫോണില്‍ ശ്രദ്ധിക്കുന്നതിനിടെ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നുപോയതാണ് വിനയായത്. പെട്ടെന്നു കാര്‍ മുന്നോട്ടുനീങ്ങിയതോടെ ബ്രേക്കിനു പകരം അബദ്ധത്തില്‍ ആക്സിലേറ്ററില്‍ കാലമര്‍ത്തി. ഇതോടെ കാര്‍ കടലിലേക്കു പതിക്കുകയായിരുന്നു.

കണ്‍ട്രോള്‍ റൂമില്‍ അടിയന്തര കോള്‍ ലഭിച്ച് മിനുട്ടുകള്‍ക്കുള്ളില്‍ പോലീസ് രക്ഷാ സംഘം സംഭവസ്ഥലത്തെത്തി. ക്രെയിന്‍ ഉപയോഗിച്ച് കാര്‍ ഉയര്‍ത്തിയെടുക്കുകയായിരുന്നു. ദുബായ് പൊലീസ് മാരിടൈം റെസ്‌ക്യൂ ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ അലി അബ്ദുല്ല അല്‍ ഖാസിബ് അല്‍ നഖ്ബി മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.

Exit mobile version