കൊവിഡ് ബാധിച്ച് സൗദിയില്‍ നാല് മലയാളികള്‍ കൂടി മരിച്ചു

റിയാദ്: കൊവിഡ് ബാധിച്ച് സൗദിയില്‍ ഇന്ന് നാല് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡൊമനിക്(38), കൊല്ലം പാതാരം ഇരവിച്ചിറ പടിഞ്ഞാറ് സ്വദേശി മുകളയ്യത്ത് പുത്തന്‍ വീട്ടില്‍ രാജു(56),കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി കാട്ടുമ്മല്‍ അലിരായിന്‍ (49 ), തിരുവല്ല കൊട്ടത്തോട് പരിയാരത്ത് വീട്ടില്‍ സിമി ജോര്‍ജ്(45) എന്നിവരാണ് മരിച്ചത്.

ഡൊമനിക് ദവാദ്മിയില്‍ വെച്ചും രാജു ജുബൈലിലും അലിരായിന്‍ മക്കയിലും സിമി ജോര്‍ജ് ജിദ്ദയിലുമാണ് മരിച്ചത്. സിമി ജിദ്ദയില്‍ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു. ഇന്നലെ മാത്രം ഗള്‍ഫില്‍ പതിനൊന്ന് മലയാളികളാണ് മരിച്ചത്.

ഇതുവരെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച മലയാളികളുടെ എണ്ണം 163 ആയി ഉയരുകയും ചെയ്തു. ഇതില്‍ 63 മരണങ്ങളും സംഭവിച്ചത് കഴിഞ്ഞ എട്ട് ദിവസത്തിനിടെയാണ്. യുഎഇ യിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ മരിച്ചത്.

Exit mobile version