കുവൈറ്റില്‍ കൊവിഡ് രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞ മലയാളി മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ ചെറുവാഞ്ചേരി സ്വദേശി അഷ്‌റഫ് എരഞ്ഞൂല്‍ (57) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അതേസമയം, ഇദ്ദേഹത്തിന്റെ സ്രവ പരിശോധാ ഫലം ഇതുവരെയും പുറത്ത് വന്നിട്ടില്ല.

കുവൈറ്റിലെ അമീരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അഷ്‌റഫ് മരിച്ചത്. മുബാറക്കിയയില്‍ റസ്റ്റോറന്റ് നടത്തുകയായിരുന്നു അഷ്‌റഫ്. അതേ സമയം ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം എഴുപത്തി ഏഴായി ഉയരുകയും ചെയ്തു. ആകെ മരണം 620 കടന്നു.118,618 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 5,922 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version