ട്വന്റി20 ലോകകപ്പ്; യുഎഇ ടീമിനെ നയിക്കാന്‍ മലയാളി, അഭിമാനമായി തലശ്ശേരിക്കാരന്‍

2014ല്‍ ജോലിക്കായി യുഎഇയിലെത്തിയ റിസ്വാന്‍ ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ദേശീയ ടീമില്‍ ഇടംനേടിയത്.

പെര്‍ത്ത്; ട്വന്റി20 ലോകകപ്പില്‍ യുഎഇ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ കേരളത്തിന് അഭിമാന നിമിഷമാണ്. കാരണം മറ്റൊന്നുമല്ല, യുഎഇ ടീമിനെ നയിക്കാന്‍ കച്ചക്കെട്ടി എത്തുന്നത് ഒരു മലയാളിയാണ് എന്നതാണ്. തലശ്ശേരി സ്വദേശി സിപി റിസ്‌വാന്‍ നയിക്കുന്ന യുഎഇ ടീമില്‍ കണ്ണൂര്‍ പഴയങ്ങാടി സ്വദേശി അലിഷാന്‍ ഷറഫുവുമുണ്ട്.

also read: ഈ കടയിലെ ജീവനക്കാരോട് മാന്യമായി പെരുമാറണം, ഇല്ലെങ്കില്‍ പോക്കറ്റ് കാലിയാകും

തലശ്ശേരി സ്വദേശിയായ റിസ്വാന്‍ 2019 മുതല്‍ യുഎഇ ദേശീയ ടീമംഗമാണ്. 2014ല്‍ ജോലിക്കായി യുഎഇയിലെത്തിയ റിസ്വാന്‍ ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ദേശീയ ടീമില്‍ ഇടംനേടിയത്. കഴിഞ്ഞവര്‍ഷം അയര്‍ലന്‍ഡിനെതിരായ യോഗ്യതാ മത്സരത്തില്‍ സെഞ്ചറി നേടിയ റിസ്വാന്‍ (109) യുഎഇയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് യുഎഇയുടെ എതിരാളികള്‍. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ഇത് രണ്ടാം തവണയാണ് യുഎഇ ടീം ട്വന്റി20 ലോകകപ്പിന് യോഗ്യത നേടുന്നത്.

Exit mobile version