കൊറോണ പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കെ ഭാഗ്യം തുണച്ചു; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.61 കോടി രൂപ സമ്മാനം

dubai-duty-free-malayalee

ദുബായ്: പടര്‍ന്നുപിടിച്ച കൊറോണ കാരണം പ്രവാസികളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. പലര്‍ക്കും ജോലി നഷ്ടമായി. കൊറോണ പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളിയെ തേടി ഭാഗ്യ ദേവത എത്തി, നിമിഷ നേരം കൊണ്ട് കോടിപതിയായി.

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.61 കോടി രൂപ (10 ലക്ഷം ഡോളര്‍) സമ്മാനമായി ലഭിച്ചു. തൃശൂര്‍ സ്വദേശി അജിത് നരേന്ദ്രനാണ് ഭാഗ്യം തേടിയെത്തിയത്. കൊറോണ കാരണം തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു അജിത്.

അതിനിടെയാണ് ഭാഗ്യം തുണച്ചത്. അബുദാബി മാരിയറ്റ് ഹോട്ടലിലെ ജീവനക്കാരനായ അജിത് സുഹൃത്തുമായി ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. മൂന്ന് വര്‍ഷം മുന്‍പാണ് കുടുംബം പുലര്‍ത്താന്‍ അജിത് യു.എ.ഇയില്‍ എത്തിയത്.

കോടിപതിയായ സന്തോഷത്തിലാണ് അജിത്തും കുടുംബവും ഇപ്പോള്‍. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ രണ്ടും മൂന്നും സമ്മാനങ്ങളും മലയാളികള്‍ക്കാണ്. ടി.അബ്ദുല്‍ ജലീലിന് മോട്ടോ ഗസി വി 85 ബൈക്കും രാജേഷ് ബാലന് മോട്ടോ ഗസി ഓഡെസ് ബൈക്കും സമ്മാനമായി ലഭിച്ചു.

Exit mobile version