യുഎഇയില്‍ മലയാളി കൊവിഡ് ബാധിച്ചു മരിച്ചു

അബുദാബി: യുഎഇയില്‍ മലയാളി കൊവിഡ് ബാധിച്ചു മരിച്ചു. പുനലൂര്‍ ഐക്കരക്കോണം സ്വദേശി തണല്‍ വീട്ടില്‍ ഇബ്രാഹിം മുഹമ്മദ് സായു റാവുത്തര് (60) ആണ് മരിച്ചത്. ഒരാഴ്ചയിലധികമായി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികില്‍സയിലായിരുന്നു.

അബുദാബി ഇംപീരിയല്‍ ലണ്ടന്‍ ഡയബറ്റിക് ആശുപത്രിയിലെ ജനറല്‍ മാനേജരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. മൃതദേഹം ബനിയാസില്‍ ഖബറടക്കി. ഭാര്യ: മഞ്ജു. മകന്‍: മുഹമ്മദ് തുഷാര്‍.

അതെസമയം യുഎഇയില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഒമ്പത് പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 146 ആയി. 462 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം 15,192 ആയി. 187 പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോവിമുക്തി നേടിയവരുടെ എണ്ണം 3,153 ആയി. നിലവില്‍ കൊവിഡ് ബാധിതരായി ചികില്‍സയില്‍ കഴിയുന്നവര്‍ 12,039 പേരാണ്.

Exit mobile version